Source: Social Media
KERALA

ബാലറ്റ് പേപ്പറിൽ ഒപ്പിട്ടില്ല; സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി

നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് വോട്ട് അസാധുവായത്.

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനെ തുടർന്ന് ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് വോട്ട് അസാധുവായത്.

ബാക്കിയുള്ള ഏഴ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും ശ്രീലേഖ കൃത്യമായി വോട്ട് ചെയ്തു. മുതിർന്ന സിപിഐഎം നേതാവ് ആർ.പി. ശിവജിയുടെയും ഒരു വോട്ട് അസാധുവായി. ചില സ്റ്റാൻഡിങ് കമ്മിറ്റികളിൽ ക്വാറം തികയാത്തതുമൂലം വെള്ളിയാഴ്ചയും തെരഞ്ഞെടുപ്പ് തുടരും

SCROLL FOR NEXT