"നന്ദി മോദി...
ഇനി ജ്യൂസുകൾ കുടിക്കാം കുറഞ്ഞ ചെലവിൽ. സാധാരണക്കാരന്റെ ആരോഗ്യത്തിന് കരുതൽ നൽകി ജ്യൂസുകളുടെ നികുതി 12% ൽ നിന്ന് 5% ആക്കി കുറച്ച മോദി സർക്കാരിന് നന്ദി."
മോദിക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയി സർവസാധാരണമായി കൊണ്ടിരിക്കുകയാണ്.
മോഹൻലാലിന് ഫാൽക്കേ അവാർഡ് കിട്ടിയപ്പോഴാണ് ബിജെപി കേരളയിൽ മോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പിന്നീട് തുരുത്തി ഫ്ലാറ്റിന് പണ്ട് അനുവദിച്ച മോദിക്ക് നന്ദിയെന്ന പോസ്റ്റാണ് ഈ അടുത്ത ദിവസം ബിജജെപി കേരള ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യതത്.
"ഇരുചക്ര വാഹനങ്ങൾ ഇനി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
2014 ന് മുമ്പ് 28 % മായിരുന്ന നികുതി ജിഎസ്ടി പരിഷ്‌കരണത്തിലൂടെ മോദി സർക്കാർ 18 ശതമാനമാക്കി കുറച്ചു. ഇരുചക്രവാഹനങ്ങൾക്ക് (<350 cc) നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയ മോദി സർക്കാരിന് നന്ദി"; മറ്റൊരു പോസ്റ്റാണിത്.
"നന്ദി മോദി..
മോദി സർക്കാരിൻ്റെ പുതിയ ജിഎസ്ടി പരിഷ്കാരത്തിലൂടെ ഷാംപുവിനും വിലകുറയും. 340 മില്ലി ഷാംപുവിൻ്റെ വില ഏതാണ്ട് 55 രൂപയാണ് കുറയുക."; ഇത്തരത്തിൽ മോദിക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് ബിജെപി പുറത്തുവിടുന്നത്.