KERALA

കോഴിക്കോട് ബിജെപിയിൽ പൊട്ടിത്തെറി; നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയ്ക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ

പാർട്ടിയിൽ നിന്ന് അച്ചടക്കനടപടി നേരിട്ട പ്രവർത്തകരാണ് പ്രഫുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയ്ക്കെതിരെ പടയൊരുക്കവുമായി ഒരു വിഭാഗം ബിജെപി പ്രവർത്തകർ. പാർട്ടിയിൽ നിന്ന് അച്ചടക്കനടപടി നേരിട്ട പ്രവർത്തകരാണ് പ്രഫുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പരസ്യമായി പ്രഫുൽ കൃഷ്ണയുടെ കോലവും പ്രവർത്തകർ കത്തിച്ചിരുന്നു.

നൂറോളം പ്രവർത്തകർ ബിജെപി വിടാൻ സജ്ജമാണെന്നും കഴിഞ്ഞദിവസം കുറ്റ്യാടിയിൽ പ്രതിഷേധത്തിനിടയിൽ അറിയിച്ചിരുന്നു. അഴിമതി ആരോപണമുള്ള സ്ഥാനാർഥികളെ വടകരയിലും നാദാപുരത്തും, നിർത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഈ വിഷയത്തിൽ പ്രഫുൽ കൃഷ്ണ ഇടപെട്ടന്ന് വിമത വിഭാഗം ആരോപിച്ചു.

SCROLL FOR NEXT