ആലപ്പുഴയിൽ ജനമുന്നേറ്റ സദസിനു ശേഷം ബിജെപി പ്രവർത്തകർ തമ്മിൽ തല്ലി. യുവമോർച്ച ഭാരവാഹി രാജീവ്കുമാറും ബിജെപി ഓഫീസ് സെക്രട്ടറി ശ്രീക്കുട്ടനും ആണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ പരിക്കേറ്റ ശ്രീക്കുട്ടനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവമോർച്ച ഭാരവാഹി രാജീവ് കുമാറിനേയും പരിക്കുകളോടെ മുഹമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ആണ് ജനമുന്നേറ്റ സദസ് ഉദ്ഘാടനം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.ആലപ്പുഴ ബിജെപിക്കുള്ളിലെ വിഭാഗീയതയാണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചതെന്നാണ് സൂചന.