തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി 
KERALA

തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്

17 ചാക്കുകളിലും ബാഗുകളിലുമായാണ് കള്ളപ്പണം സൂക്ഷിച്ചതെന്നും അക്ഷയ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ബിജെപി ഓഫീസിൽ കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലുമായി തൃശൂർ ജില്ലാ സെക്രട്ടറി പി. അക്ഷയ്. വിവിധ നേതാക്കൾ ചേർന്ന് ഓഫീസിൽ നിന്നും പണം കടത്തി. 17 ചാക്കുകളിലും ബാഗുകളിലുമായാണ് പണം സൂക്ഷിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു, പാർട്ടിക്കു നൽകേണ്ട പണം ഓഫീസിൽ അനധികൃതമായി സൂക്ഷിച്ചുവെന്നും അക്ഷയ് പറഞ്ഞു.

പിന്നീട് ഈ പണം സിസിടിവി ക്യാമറകൾ ഓഫാക്കിയ ശേഷം ഓഫീസിൽ നിന്നും മാറ്റി. സംഭവത്തിന് ദൃക്സാക്ഷിയായതിൻ്റെ പേരിൽ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയെന്നും അക്ഷയ് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ , ജില്ലാ നേതാവ് സുജായ് സേനൻ തുടങ്ങിയ ഒരടക്കമുള്ളവർക്കെതിരെയാണ് ആരോപണം.

2025 നവംബർ മുതൽ 2006 ജൂലൈയ് 14 വരെ ഓഫീസ് സെക്രട്ടറിയായിരുന്നു അക്ഷയ്. കെ.പി. സുരേഷ് , മുരളി കുളങ്ങാട്ട് , രാജേഷ് തുടങ്ങിയവർ ചേർന്നാണ് പണം കടത്തിയത്. പാർട്ടി നേതാക്കൾ കള്ളപ്പണം കടത്തി എന്ന പരാതി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും അക്ഷയ് പറഞ്ഞു.

പരാതി അറിയിച്ച തന്നോട് സ്ഥാനത്തുനിന്നും രാജിവെക്കാൻ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജൂലൈ 15നാണ് സംസ്ഥാന പ്രസിഡൻ്റിന് അക്ഷയ് പരാതി കൈമാറിയത്. 2021ൽ ഒൻപ് കോടി രൂപ ഓഫീസിൽ എത്തിയെന്നാണ് ഞാൻ പറഞ്ഞത്. 2006-ൽ അതിൻ്റെ നാലിരട്ടി ഓഫീസിലെത്തി.

പാർട്ടിയുടെ വോട്ടിന് അല്ല വളർച്ച , പാർട്ടിയിലേക്ക് വരുന്ന പണത്തിനാണ് വളർച്ചയെന്നും അക്ഷയ് കുറ്റപ്പെടുത്തി. ഒൻപത് കോടിയുടെ കൊള്ള നടന്നപ്പോൾ കെ.കെ. അനീഷ് കുമാർ ജില്ലാ അധ്യക്ഷനാണ് , ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡൻറ് ആണ്. കൊള്ള നടത്തിയ ആളിന് പാർട്ടിയിൽ പ്രമോഷനാണ് നൽകിയതെന്നും അക്ഷയ് ആരോപിച്ചു.

ബിജെപി ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ അവിടെ ജോലി ചെയ്തവർ ആണ് പരസ്യമായി പറയുന്നത്. ഇത് ഒരു തവണയല്ല രണ്ടാം തവണയാണ് പുറത്തുവരുന്നത് എന്നുള്ളത് ഗൗരവപ്പെട്ട കാര്യമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇക്കാര്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണം. പാർട്ടി അറിഞ്ഞാണോ ഇവർക്ക് കൊള്ള നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്നത് എന്ന് സംശയമുണ്ടെന്നും അക്ഷയ് പറഞ്ഞു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കള്ളപ്പണ ഇടപാട് സംബന്ധിച്ച വാർത്ത വ്യാജം. സ്വഭാവ ദൂഷ്യത്തെ തുടർന്നാണ് അക്ഷയിനെ പുറത്താക്കിയതെന്ന് ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. പി. അക്ഷയ് ഓഫീസ് സെക്രട്ടറി ആയിരുന്നില്ലെന്നും താൽക്കാലിക ജീവനക്കാരൻ മാത്രമാണന്നും വിശദീകരണം. നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.

SCROLL FOR NEXT