കുറുവ കേസിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി; രണ്ടാംപ്രതി കട്ടുപൂച്ചനെ വെറുതെ വിട്ടു

മോഷണക്കേസ് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.
Major setback for prosecution in Kuruva case
കുറുവ കേസിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി
Published on
Updated on

ആലപ്പുഴ: മാസങ്ങളോളം കേരളത്തിൽ ഭീതി വിതച്ച കുറുവ സംഘത്തിൻ്റെ കവർച്ചക്കേസുകളിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി. രണ്ടാംപ്രതി കട്ടുപൂച്ചനെ വെറുതെ വിട്ടു. മോഷണക്കേസ് തെളിയിക്കാനായില്ല ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു.

സംഘത്തലവൻ കാട്ടുപൂച്ചൻ, സന്തോഷ് സെൽവം എന്നിവരായിരുന്നു കേസിലെ പ്രതികൾ. അതിസാഹസികമായാണ് സംഘത്തലവൻ കാട്ടുപൂച്ചനെയും കൂട്ടാളി സന്തോഷ് സെൽവത്തെയും പൊലീസ് പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിലും വേഷം മാറി അരിച്ചു പെറുക്കിയാണ് പൊലീസ് കാട്ടുപൂച്ചനെ കസ്റ്റഡിയിലെടുത്തത്.

Major setback for prosecution in Kuruva case
"മകൾ നേരിട്ടത് ക്രൂര പീഡനം"; മകളെ പീഡിപ്പിച്ച പ്രതിക്കെതിരെ അമ്മയുടെ വെളിപ്പെടുത്തൽ

പനങ്ങാട് പാലത്തിനടിയിൽ താവളമടിച്ചിരുന്ന നാടോടികളുടെ സംഘത്തിൽ നിന്നാണ് സന്തോഷ് സെൽവനെ പിടികൂടിയത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണമായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം കുറുവാ സംഘത്തിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസ്.

ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിരത്തിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചതെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്നാണ് പ്രതിഭാഗത്തിൻ്റെ ആരോപണം

Major setback for prosecution in Kuruva case
കോടികൾ പൊടിച്ചു, അർഹരായവർ ഇപ്പോഴും പുറത്ത്; കൊല്ലം ജില്ലയിലെ കെ-ഫോൺ പദ്ധതി മന്ദഗതിയിൽ
News Malayalam 24x7
newsmalayalam.com