മാത്യു കുഴൽനാടൻ Source: News Malayalam 24x7
KERALA

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റ് ആക്കണം; കോഴിക്കോട് ഡിസിസിക്ക് മുൻപിൽ ഫ്ലക്സ് വച്ച് യൂത്ത് കോൺഗ്രസ്

മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണെന്ന് പ്രവർത്തകർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷൻ ആക്കണമെന്നാവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ബോർഡ്‌. ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബോർഡ്‌ വച്ചത്. പ്രകടനമായെത്തിയാണ് ബോർഡ്‌ വച്ചത്.

മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണെന്ന് പ്രവർത്തകർ പറഞ്ഞു. കോൺ​ഗ്രസിന് ഊർജമേകാൻ മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റാകണമെന്നും ഇവർ പറഞ്ഞു. പിണറായി വിജയനെ ഒന്നുമല്ലാതാക്കിയ നേതാവും നിയമസഭയിൽ പിണറായിയെ താറടിച്ച് ഒന്നുമല്ലാതാക്കിയ നേതാവും കുഴൽനാടനാണെന്നും ഇവർ പറയുന്നു. നട്ടെല്ലുള്ള യുവാവ് പ്രസിഡന്റാകട്ടെയെന്നും പ്രവർത്തകർ പറയുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മന്ത്രിയായ സണ്ണി ജോസഫ് തുടരുകയാണ്. മന്ത്രിയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. സ്ഥാനമൊഴിയാൻ തയാറാണെന്ന് സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ എന്നിവരും ജോസഫ് വാഴയ്ക്കനും സ്ഥാനത്തിനായി രം​ഗത്തെത്തിയിരുന്നു.

SCROLL FOR NEXT