മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ്‌ ബന്ധുക്കൾ തോളിലേറ്റി കൊണ്ടുപോയത്‌. 
KERALA

കൽപ്പറ്റയിൽ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ വകുപ്പിൻ്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി

ആംബുലൻസിൽ മുളവടിയിൽ മൃതദേഹം കയറ്റാൻ ഡ്രൈവർ അനുവദിച്ചില്ല എന്നാണ് പരാതി.

Author : ന്യൂസ് ഡെസ്ക്

കൽപ്പറ്റ: വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിൻ്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി. ഉന്നതിയിൽ നിന്ന് മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ചുമന്നാണ് കൊണ്ടുപോയത്. മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ്‌ ബന്ധുക്കൾ തോളിലേറ്റി കൊണ്ടുപോയത്‌.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. പണിയ വിഭാഗത്തിൻ്റെ ആചാരപ്രകാരം മുളന്തണ്ടിലാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുക. ആംബുലൻസിൽ മുളവടിയിൽ മൃതദേഹം കയറ്റാൻ ഡ്രൈവർ അനുവദിച്ചില്ല എന്നാണ് പരാതി.

മൃതദേഹം മടിയിൽ വയ്ക്കാമെന്ന് പറഞ്ഞിട്ടും ഡ്രൈവർ അനുവദിച്ചില്ലെന്നാണ് പരാതി. ആചാരം പാലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

SCROLL FOR NEXT