KERALA

ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍ സുഹൃത്തും ജീവനൊടുക്കി

ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്.

Author : കവിത രേണുക

കാസര്‍ഗോഡ്: ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍. ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്ദേശിന്റെ മൃതദേഹം.

ഫെബ്രുവരി ഒന്‍പതിനാണ് ചിന്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.

ചിന്നുവിന്റെ മരണത്തിന് പിന്നാലെ സന്ദേശ് മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നുവെന്നാണ് വിവരം. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതേസമയം ചിന്നുവിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നിഗമനം.

ചിന്നു പാപ്പുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തായിരുന്നു. കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ ആണ്‍സുഹൃത്ത് റൂമിലെത്തി നോക്കിയപ്പോണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056)

SCROLL FOR NEXT