കൊച്ചി: രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി തട്ടിപ്പ് ആരോപണങ്ങൾ നിഷേധിച്ച് ബിപിഎൽ കമ്പനി. രാജീവ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകളില്ല. ഭൂമി കൈമാറ്റത്തിൽ ക്രമക്കേടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണെന്നും ബിപിഎൽ കമ്പനി വ്യക്തമാക്കി. എല്ലാ നിയമനടപടികളും അവസാനിച്ച കേസിലാണ് പുതിയ വിവാദമുണ്ടാക്കുന്നത്. പുതിയ വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നും കമ്പനി.
ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച ഭൂമി രാജീവ് ചന്ദ്രശേഖർ മറിച്ചുവിറ്റെന്നാണ് പരാതി. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി 319 കോടി രൂപയ്ക്ക് മറിച്ച് വിറ്റതെന്നാണ് പരാതി.
രാജീവ് ചന്ദ്രശേഖറിൻ്റെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനാണ് പരാതി നൽകിയത്. സുപ്രീം കോടതിക്കും കർണാടക ഹൈക്കോടതിക്കും ആണ് പരാതി നൽകിയത്. തനിക്കെതിരെ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.