ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ഭൂമി തട്ടിപ്പ് ആരോപണം. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി രാജീവ് ചന്ദ്രശേഖർ മറിച്ച് വിറ്റന്നാണ് പരാതി. ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച ഭൂമിയാണ് മറിച്ച് വിറ്റത്. 319 കോടി രൂപയ്ക്കാണ് 175 ഏക്കർ ഭൂമി മറിച്ച് വിറ്റത്.
രാജീവ് ചന്ദ്രശേഖറിൻ്റെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ പരാതി നൽകി. സുപ്രീംകോടതിക്കും കർണാടക ഹൈക്കോടതിക്കും ആണ് പരാതി നൽകിയത്. തനിക്കെതിരെ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ ആവശ്യപ്പെട്ടു.