തിരുവനന്തപുരം വിമാനത്താവളം Source: Thiruvananthapuram International Airport
KERALA

ഇന്ധനം തീർന്നു! ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

സമുദ്ര അതിർത്തിയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന വിമാന വാഹിനി കപ്പലിൽ നിന്നാണ് യുദ്ധവിമാനം എത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. സമുദ്ര അതിർത്തിയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന വിമാന വാഹിനി കപ്പലിൽ നിന്നാണ് യുദ്ധവിമാനം എത്തിയത്. പരീക്ഷണ പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. എഫ് 35 വിഭാഗത്തിലേതാണ് വിമാനം.

കര, വ്യോമസേന വിഭാഗങ്ങളുടെ കൂടി പരിശോധ പൂർത്തിയാക്കി ശേഷമാകും വീണ്ടും ഇന്ധനം നിറയ്ക്കാൻ അനുവദിക്കുക. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രതിരോധ വകുപ്പിൻ്റെ പരിശോധനകൾ പൂർത്തിയായ ശേഷം വിമാനം വിട്ടയയ്ക്കും.

കഴിഞ്ഞദിവസം രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിങ് നടത്തിയത്. ലാൻഡിംഗിനായി എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചു. ഡോമസ്റ്റിക് ബേയിലാണ് വിമാനം ഇപ്പോഴുള്ളത്.

SCROLL FOR NEXT