കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ ആശങ്കയായി ബുൾഡോഗുകൾ. മൂന്നാം ഡിവിഷനിലെ വീടുകളിൽ ഇന്ന് രാവിലെ ഏഴുമണി മുതലാണ് അക്രമാസക്തരായ നായകൾ കയറിയിറങ്ങിയത്. മൂന്ന് മണിക്കൂറോളമാണ് നാട്ടുകാരെ ബുൾഡോഗുകൾ പരിഭ്രാന്തരാക്കിയത്.
നാട്ടുകാർ ഉടൻ തന്നെ കൗൺസിലറേയും പൊലീസിനെയും വിവരമറിയിച്ചിരുന്നു. കൗൺസിൽ ഓഫീസിന്റെ കോംമ്പൗണ്ടിൽ നായകൾ കയറിയതോടെ പൂട്ടി ഇടുക ആയിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് രാവിലെ 10 മണിയോടെ ഡോഗ് സ്കോഡെത്തി നായകളെ കൊണ്ടുപോയി.