KERALA

ഓടിക്കൊണ്ടിരിക്കെ ചക്രം പൊട്ടിത്തെറിച്ചു, പിന്നാലെ പുക; സ്കൂൾ കുട്ടികളുമായി ടൂർ പോയ ബസിന് തീപിടിച്ചു

വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിനോദ യാത്ര പുറപ്പെട്ട 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമാണ് ബസിലുണ്ടായിരുന്നത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സ്കൂൾ കുട്ടികളുമായി വിനോദ യാത്ര പോയ ബസ് പൂർണ്ണമായും കത്തി നശിച്ചു. വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിനോദ യാത്ര പുറപ്പെട്ട 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമാണ് ബസിലുണ്ടായിരുന്നത്.

ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിൻ്റെ പിറകുഭാഗത്തെ ചക്രം പൊട്ടിത്തെറിക്കുകയും വാഹനം നിർത്തി പരിശോധിക്കുകയുമായിരുന്നു. പിന്നാലെ ബസിന് പൂർണമായും തീപിടിച്ചു. ബസിനുള്ളിൽ ഉണ്ടായിരുന്നവർ മുഴുവൻ പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

SCROLL FOR NEXT