KERALA

അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കനുമെതിരെ കേസ്

സന്ദീപ് വാര്യറും, രഞ്ജിത പുളിക്കനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസിൽ വീണ്ടും കേസ്. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രഞ്ജിത പുളിക്കനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

രഞ്ജിത പുളിക്കനാണ് കേസിലെ ഒന്നാം പ്രതി. സുപ്രീംകോടതി അഭിഭാഷക അഡ്വക്കേറ്റ് ദീപ ജോസഫ്, രാഹുൽ ഈശ്വർ, എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കേസില അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

SCROLL FOR NEXT