അതിജീവിതയ്‌ക്കെതിരായ സൈബർ ആക്രമണം; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

സിറ്റി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്
രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർSource: Facebook
Published on
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിലാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തത്. സിറ്റി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാഹുലിൻ്റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ പല വീഡിയോകളും മറ്റും പുറത്തു വന്നിരുന്നു. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ ഇയാൾ ദൃശ്യങ്ങൾ പങ്കുവെക്കുകയും പരാമർശങ്ങളും നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതിയിൽ കൂടുതൽ ചോദ്യം ചെയ്യലിനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

രാഹുൽ ഈശ്വർ
രാഹുലിനെതിരായ പരാതിക്ക് പിന്നാലെ സൈബർ ആക്രമണം; പരാതി നൽകി അതിജീവിത

രാവിലെ എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. പാലക്കാട് സ്വദേശിയായ യൂട്യൂബർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്.

കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ അടക്കമുള്ളവർ പെൺകുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇരയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങളടങ്ങുന്നതായിരുന്നു രാഹുല്‍ ഈശ്വര്‍ പങ്കുവെച്ച വീഡിയോ . രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് കാണിച്ച് സന്ദീപ് വാര്യര്‍ പിന്നാലെ പോസ്റ്റിട്ടു. ഈ പോസ്റ്റുകളിലെ വിവരങ്ങള്‍ എടുത്താണ് രാഹുൽ അനുകൂല ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയ ശേഷം സന്ദീപ് വാര്യർ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സൈബർ ആക്രമണത്തിനെതിരെ പെൺകുട്ടി പരാതി നൽകിയത്.

രാഹുൽ ഈശ്വർ
അതിജീവിതയുടെ ഐഡൻ്റിറ്റി പ്രചരിപ്പിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്ലാൻ, ഗൂഢാലോചന നടന്നത് വാട്സാപ്പ് ഗ്രൂപ്പിൽ: ഡോ. പി. സരിൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com