ആബിദ് അടിവാരത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Source: facebook
KERALA

"പൊലീസുകാർ പാർട്ടി ഗുണ്ടകളെ പോലെ അടിമപ്പണിക്ക് പോകരുത്"; കലാപാഹ്വാനത്തിന് താമരശേരി സ്വദേശിക്കെതിരെ കേസ്

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടായിരുന്നു ആബിദിൻ്റെ പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസിനെതിരെ കലാപ ആഹ്വാനം ചെയ്തയാൾക്കെതിരെ കേസ്. താമരശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതുമായി ബന്ധപ്പെട്ടായിരുന്നു ആബിദിൻ്റെ പോസ്റ്റ്.

നിലവിൽ മലേഷ്യയിലാണ് ആബിദ്. പൊലീസ് കേസെടുത്തതിന് പിന്നാലെ ആബിദ് അതേ പോസ്റ്റ് വീണ്ടും പങ്കുവച്ചു. പൊലീസ് രാഷ്ട്രീയക്കാർക്ക് വേണ്ടി നിയമം കയ്യിലെടുക്കരുത് എന്ന് പറയുമ്പോൾ അത് കലാപാഹ്വാനമായി തോന്നുന്നത് സ്വഭാവികമാണെന്ന് കുറിച്ചാണ് ആബിദ് പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റ് ലൈക്ക് ചെയ്ത 2500 പേരെ കേസിൽ നിന്ന് ഒഴിവാക്കുമായിരിക്കുമെന്നും ഇയാൾ പോസ്റ്റിൽ പറയുന്നു.

"പൊലീസുകാർക്ക് രാഷ്ട്രീയമൊക്കെയാകാം പക്ഷേ പാർട്ടി ഗുണ്ടകളെപ്പോലെ അടിമപ്പണിക്കും ഗുണ്ടായിസത്തിനും മുതിരരുത്. നാട് കുട്ടിച്ചോറാകും. വടി ഇളകിപ്പോകും. ഷാഫി പറമ്പിൽ എംപിയാണ്, കെപിസിസിയുടെ ഉപാധ്യക്ഷനാണ്. ഷാഫിയെ തിരിച്ചറിയാൻ കഴിയാത്ത ഒരു പൊലീസുകാരനും ഉണ്ടാവില്ല, കരുതിക്കൂട്ടി ഷാഫിയെ മർദിച്ച പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിടണം. ഏത് പാർട്ടി ഭരിച്ചാലും പൊലീസ് മിനിമം മര്യാദയോടെ പെരുമാറണം. പൊലീസുകാർ നാട് കുട്ടിച്ചോറാക്കരുത്," ഇങ്ങനെയായിരുന്നു ആബിദിൻ്റെ പോസ്റ്റ്.

SCROLL FOR NEXT