ഇടുക്കി: ഇടുക്കി മുട്ടത്ത് 72 കാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരി പുത്രനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 33 വർഷമാണ് തടവ് ശിക്ഷ .
2021 ലാണ് 72 കാരി സരോജിനിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാലങ്ങളായി സരോജിനിയെ നോക്കിയിരുന്നത് സുനിൽ കുമാർ ആയിരുന്നു. ആറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ സുനിൽ കുമാറിന് പുറമെ മറ്റൊരു സഹോദരരുടെ മക്കൾക്കും സരോജിനി വിൽപത്രം എഴുതി വെച്ചതിൽ ഉണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇടുക്കി ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനൊപ്പം ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം.