Source: Social Media
KERALA

നാട്ടികയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സി.സി മുകുന്ദൻ; യുഡിഎഫ് പിന്തുണയില്ലെങ്കിലും മത്സരിക്കുമെന്ന് നിലപാട്

ബിജെപി നേതാക്കൾ അടക്കം പലരും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും ബിജെപി പിന്തുണ സ്വീകരിക്കുന്ന കാര്യവും ആലോചിച്ചു തീരുമാനിക്കുമെന്ന് മുകുന്ദൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ:നാട്ടികയിൽ യുഡിഎഫ് പിന്തുണയില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദൻ. ബിജെപി നേതാക്കൾ അടക്കം പലരും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും ബിജെപി പിന്തുണ സ്വീകരിക്കുന്ന കാര്യവും ആലോചിച്ചു തീരുമാനിക്കുമെന്ന് മുകുന്ദൻ പറഞ്ഞു.

കോൺഗ്രസ് നേതൃത്വം കൈവിട്ടതോടെ സി.സി. മുകുന്ദനെ നാട്ടികയിൽ സ്ഥാനാർഥിയാക്കാൻ ഉള്ള നീക്കം ശക്തമാക്കുകയാണ് ബിജെപി. നേരത്തെ കോൺഗ്രസ് സി.സി.മുകുന്ദനെ പിന്തുണയ്ക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം സി.സി. മുകുന്ദനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം.

ഇന്ന് വൈകിട്ട് യുഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സി.സി.മുകുന്ദൻ്റെ നീക്കം. ഇതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കളും മുകുന്ദനുമായി ബന്ധപ്പെട്ടതായാണ് വിവരം. ബിജെപി നേതാവ് കെ. അജിത്ത് സി.സി.മുകുന്ദനെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിജെപി പിന്തുണ സ്വീകരിക്കുമോയെന്ന കാര്യത്തിൽ സി.സി.മുകുന്ദൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

SCROLL FOR NEXT