മങ്കടയിൽ മുസ്ലിം ലീഗിനുള്ളിൽ കലാപം: കുന്നത്ത് മുഹമ്മദിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

മഞ്ഞളാംകുഴി അലി വീണ്ടും മത്സരിക്കുന്നതിൽ മുഹമ്മദ് അതൃപ്തി അറിയിച്ചിരുന്നു
കുന്നത്ത് മുഹമ്മദ്
കുന്നത്ത് മുഹമ്മദ്
Published on
Updated on

മലപ്പുറം: കുന്നത്ത് മുഹമ്മദിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി മുസ്ലിം ലീഗ്. മഞ്ഞളാംകുഴി അലി വീണ്ടും മത്സരിക്കുന്നതിനെതിരെ മുഹമ്മദ് നിലപാടെടുത്തിരുന്നു. മൂന്ന് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായ ഒരാളെ മത്സരിപ്പിക്കുന്നതിനെതിരെയാണ് പാർട്ടി കമ്മിറ്റികളിൽ മുഹമ്മദ് അതൃപ്തി അറിയിച്ചത്. ഇത് സൂചിപ്പിച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു.

കുന്നത്ത് മുഹമ്മദ്
"ലക്ഷ്യം മാഫിയാ സംഘങ്ങളുടെ കയ്യില്‍ നിന്ന് സിപിഐഎമ്മിനെ രക്ഷിക്കല്‍"; പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന്‍

മഞ്ഞളാം കുഴി അലിയും അനുയായികളും ചേർന്ന് താൻ എൽ ഡിഎഫിൽ ചേരുന്നു എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് മുഹമ്മദിൻ്റെ ആരോപണം. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തെ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ലീഗ് നീക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

കുന്നത്ത് മുഹമ്മദ്
പാലക്കാട് എൽഡിഎഫിന് സ്വതന്ത്രൻ? എൻ.എം.ആർ റസാഖിനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം
News Malayalam 24x7
newsmalayalam.com