Source: Files
KERALA

"സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കും"; നാട്ടികയിൽ ഗീതാ ഗോപിയെ പരിഗണിക്കുന്നതിൽ സി.സി. മുകുന്ദന് അതൃപ്തി

സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിൽ മുകുന്ദന് അമർഷം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി ഗീതാ ഗോപിയെ പരിഗണിക്കുന്നതിൽ സി.സി. മുകുന്ദൻ എംഎൽഎയ്ക്ക് അതൃപ്തി. ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിലും, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിലുമാണ് അമർഷം.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മറ്റ് പാർട്ടിക്കാർ ബന്ധപ്പെട്ടിരുന്നതായും മുകുന്ദൻ പറഞ്ഞു. പലരും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി. ഗീത ഗോപി ഒഴികെ ആരെയും മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയാൽ അംഗീകരിക്കും. അവരുടെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടാണ് തന്നെ പകരം സ്ഥാനാർഥിയാക്കിയത്. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചത് ശരിയായ നടപടിയല്ലെന്നും സി.സി. മുകുന്ദൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ താൻ മികച്ച പ്രകടനങ്ങളാണ് മണ്ഡലത്തിൽ കാഴ്ചവച്ചത്. അത് സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ലെന്നും മുകുന്ദൻ പറഞ്ഞു.

മുകുന്ദനെ സ്വന്തം പാളയത്തിൽ എത്തിക്കാൻ കരുതി നീക്കങ്ങളുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT