ഇന്നു മുതൽ തിങ്കൾ വരെ മഴയ്ക്ക് സാധ്യത 
KERALA

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു; ഇന്നുമുതൽ തിങ്കൾ വരെ മഴയ്ക്ക് സാധ്യത

ആലപ്പുഴ എറണാകുളം ജില്ലകളിൽ നൽകിയിരുന്ന മുന്നറിയിപ്പാണ് പിൻവലിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. ഇന്നുമുതൽ തിങ്കൾ വരെ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം.

11, 12 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പ് പിൻവലിച്ചു. ഇതോടെ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT