KERALA

പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത് 20കാരൻ; കാസർഗോഡ് രണ്ടുപേർക്കെതിരെ കേസ്

മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം

Author : ശാലിനി രഘുനന്ദനൻ

കാസർഗോഡ്: കാസർഗോഡ് പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതായി കണ്ടെത്തൽ. സംഭവത്തിൽ കുമ്പള പൊലീസ് രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെയാണ് കെസെടുത്തത്. ബംബ്രാണ, അഡ്യത്തടുക്ക സ്വദേശിയായ മുഹമ്മദ് മുക്താറിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.

മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് നടപടി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച സംഭവവും ഇതേ സ്കൂളിലായിരുന്നു.

SCROLL FOR NEXT