ഇടത് വിസ്മയമാകാൻ അബ്ദുറഹിമാൻ രണ്ടത്താണി? സീറ്റ് വാഗ്ദാനം ചെയ്ത് സിപിഐഎം

മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി പാർട്ടിക്ക് പുറത്തേക്ക് എന്ന് സൂചന...
അബ്ദുറഹിമാൻ രണ്ടത്താണി
അബ്ദുറഹിമാൻ രണ്ടത്താണിSource: FB
Published on
Updated on

കോഴിക്കോട്: സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി പാർട്ടിക്ക് പുറത്തേക്ക് എന്ന് സൂചന. രണ്ടത്താണിയെ സിപിഐഎം സമീപിച്ചതായാണ് സൂചന. രണ്ടത്താണിക്ക് സിപിഐഎം സിറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്നലെ മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തു. എന്നാൽ, ഇന്ന് രാവിലെ വീണ്ടും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി അബ്ദുറഹിമാൻ രണ്ടത്താണി പരസ്യമാക്കി. തിരൂരങ്ങാടിയിലെ സ്ഥാനാർഥി പി.എം.എ. സമീറിനെതിരായ വിമർശനങ്ങൾ ശരിയാണെന്നും ഖലീഫയാണെങ്കിലും ചോദ്യം ചെയ്യപ്പെടുമെന്നും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അബ്ദുറഹിമാൻ രണ്ടത്താണി
"മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്"; പിഎംഎ സമീറിന്റെ സ്ഥാനാർഥിത്വത്തെ എതിർത്ത് അബ്ദുറഹിമാൻ രണ്ടത്താണി

ഇപ്പോൾ സിപിഐഎം നേതൃത്വം അബ്ദുറഹിമാൻ രണ്ടത്താണിയെ സമീപിച്ചിരിക്കുകയാണ്. തിരൂരങ്ങാടിയിലോ താനൂരിലോ കോട്ടക്കലിലോ സീറ്റ് നൽകാമെന്ന ഉറപ്പാണ് സിപിഐഎം നൽകിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com