മാനന്തവാടി മെഡിക്കൽ കോളേജ് Source: Files
KERALA

വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; ചേകാടി എയുപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

24 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി

Author : ന്യൂസ് ഡെസ്ക്

വയനാട്: പുൽപ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 24 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

വിനോദയാത്രക്ക് പോയപ്പോൾ കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയം. വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയത്.

SCROLL FOR NEXT