പാലക്കാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ നിന്നും രാവിലെ ചായ കുടിച്ചാണ് ശിവന്‍ ഇറങ്ങിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

പാലക്കാട്: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

മരുത പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്‍ഡിഎഫ് കെട്ടിയ ഓഫീസില്‍ തൂങ്ങി മരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയ കേസ്; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

വീട്ടില്‍ നിന്നും രാവിലെ ചായ കുടിച്ചാണ് ശിവന്‍ ഇറങ്ങിയത്. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിപിഐഎം അനുഭാവികൂടിയായ ശിവന്‍ സ്ഥിര മദ്യപാനി ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
സ്ത്രീ ആവശ്യപ്പെട്ടത് 5000 രൂപ; പണം നല്‍കാതിരുന്ന ജോര്‍ജ് മാല പൊട്ടിക്കാനും ശ്രമിച്ചു
News Malayalam 24x7
newsmalayalam.com