കൊച്ചി: കേരളത്തിൻ്റെ ജയിലുകളിൽ വധശിക്ഷ കാത്ത് കിടക്കുന്ന 40 പേരുടെ കൂട്ടത്തിലേക്ക് കൊടുകുറ്റവാളി ചെന്താമരയും എത്തുന്നു. എന്നാൽ മൂപ്പത് വര്‍ഷത്തിലധികമായിട്ട് കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഏറ്റവും അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991ലാണ്.
14പേരെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിപ്പര്‍ ചന്ദ്രനെയാണ് തൂക്കിലേറ്റിയത്. നെന്മാറ കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ക്രൂരതക്ക് വധശിക്ഷ വിധിച്ചെങ്കിലും ഇനി ഹൈക്കോടതി അനുമതി നൽകേണ്ടതുണ്ട്. സെഷൻസ് കോടതി ശിക്ഷ വിധിച്ചാലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് കൂടി അംഗീകരിച്ചാലോ വധശിക്ഷ നടപ്പാക്കാനാകു.
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വിധിച്ച വധശിക്ഷ ഉൾപ്പെടെ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി ഹര്‍ജി റദ്ദാക്കിയാല്‍ രാഷ്ട്രപതിയ്ക്ക് മുന്‍പില്‍ ദയാഹര്‍ജി നല്‍കാനും പ്രതികൾക്ക് അവസരമുണ്ട്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വധശിക്ഷ വിധിക്കുക. ഇത്തരത്തില്‍ കേരളത്തിലിതുവരെ 26 പേരെയാണ് തൂക്കി കൊന്നത്. സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്.
1960 മുതല്‍ 1963 വരെ അഞ്ച് പേരെയാണ് തൂക്കിലേറ്റിയിട്ടുണ്ട്. 1967 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കി. 1991 ൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രൻ്റെ വധശിക്ഷ നടപ്പാക്കിയത്.
ശേഷം മൂപ്പത് വര്‍ഷത്തിലധികമായിട്ട് കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കൂടുതല്‍ വധ ശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരവും തിരുവനന്തപുരം പൂജപ്പുര ജയിലില്‍ ഒരു തൂക്കുമരവുമാണ് ഉള്ളത്.
കേരളത്തിൽ ഇതുവരെ തൂക്കിലേറ്റത്
1960 -1963 വരെ അഞ്ച് പേരെ തൂക്കിലേറ്റി
1967-1972 വരെ മൂന്ന് വധശിക്ഷ
1991 -ഒരാളുടെ വധശിക്ഷ നടപ്പാക്കി.