കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വാദങ്ങള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിര പ്രോസിക്യൂഷന്‍ വിമര്‍ശനമുന്നയിച്ചു. ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്.
കോടതി നടപടികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരമാണ് ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
എന്നാല്‍ പ്രോസിക്യൂഷനെതിരെ കോടതി രംഗത്തെത്തി. പ്രോസിക്യൂഷനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും ഏഴ് വര്‍ഷമായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉണ്ടെന്നും കോടതി കുടുംബത്തെ അറിയിച്ചു.
ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് അറിയിച്ച് കോടതിയിൽ ജയബാലകൃഷ്ണന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇന്ന് കോടതി ജഡ്ജിക്കെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം ചേര്‍ക്കുകയും ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിയുടെ കുടുംബത്തിന് വലിയ സ്വാധീനമുണ്ടെന്നും കുടുംബം മാധ്യമങ്ങളോടും ആശങ്ക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ കുടുംബത്തിനെതിരെ രംഗത്തെത്തിയത്.