"തെളിവ് നശിപ്പിച്ചു, പൊലീസുകാരെ സ്വാധീനിച്ചു"; ജഡ്ജിക്കെതിരെ ജയബാലകൃഷ്ണൻ്റെ കുടുംബം

തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പുകൾ ജഡ്ജിക്ക് എതിരെ ചുമത്തണം എന്നാണ് കുടുംബത്തിൻ്റെ പരാതിയിലെ പ്രധാന ആവശ്യം
"തെളിവ് നശിപ്പിച്ചു, പൊലീസുകാരെ സ്വാധീനിച്ചു";  ജഡ്ജിക്കെതിരെ ജയബാലകൃഷ്ണൻ്റെ കുടുംബം
Published on: 
Updated on: 

എറണാകുളം: ചേരാനല്ലൂർ വാഹനപകടകേസിലെ പ്രതിയായ 17കാരൻ്റെ പിതാവായ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബം. ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപിച്ച് കുടുംബം ചേരാനല്ലൂർ സ്റ്റേഷനിൽ പരാതി നൽകി.

തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പുകൾ ജഡ്ജിക്ക് എതിരെ ചുമത്തണം എന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പൊലീസുകാരെ സ്വാധീനിച്ചു. കാറിൽ ഉണ്ടായിരുന്ന ജഡ്ജ് എന്ന് എഴുതിയ ബോർഡ് ഒടിച്ചുമാറ്റിയെന്നും കുടുംബം ആരോപിച്ചു. അപകട സ്ഥലത്ത് ജഡ്ജി എത്തിയത് മുതലുള്ള കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും, അപകട സ്ഥലത്ത് മണിക്കൂറുകളോളം തുടർന്നത് തെളിവ് നശിപ്പിക്കാനെന്നും കുടുംബം ചൂണ്ടിക്കാട്ടി.

"തെളിവ് നശിപ്പിച്ചു, പൊലീസുകാരെ സ്വാധീനിച്ചു";  ജഡ്ജിക്കെതിരെ ജയബാലകൃഷ്ണൻ്റെ കുടുംബം
"കാലടിയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇല്ല"; പരീക്ഷ എഴുതിക്കണമെന്ന ഉത്തരവിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍

കഴിഞ്ഞ ദിവസമാണ് കേസിൽ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിയെ പൊലീസ് പ്രതിചേർത്തത്. വാഹനത്തിൻ്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്തിനെന്ന് കോടതി ചോദിച്ചു. ജഡ്ജിക്ക് ഹൈക്കോടതി മെമ്മോയും അയച്ചു.

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിൻ്റെ മകൻ ഓടിച്ച കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. റിനോ ഫ്രാന്‍സിസ് സേവ്യറിൻ്റെ പേരിലാണ് വാഹനം. ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തട്ടുകടക്കാരൻ ആയതുകൊണ്ടാണോ വിവേചനമെന്നും നീതി കിട്ടുംവരെ പോരാടുമെന്നും ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായും ഭദ്രകീർത്തി ചൂണ്ടിക്കാണിച്ചിരുന്നു. പ്രോസിക്യൂഷൻ്റെ നടപടിയിൽ നിരാശ ഉണ്ടെന്നും, പ്രോസിക്യൂഷനെ മാറ്റണമെന്നും കഴിഞ്ഞ ദിവസം ഭദ്രകീർത്തി ആവശ്യപ്പെട്ടിരുന്നു.