പൊലീസിനെതിരെ ചിത്രപ്രിയയുടെ ബന്ധുക്കള്‍ Source: Instagram
KERALA

പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് പെണ്‍കുട്ടിയല്ല; മലയാറ്റൂരിലെ കൊലപാതകത്തിൽ പൊലീസിനെതിരെ ചിത്രപ്രിയയുടെ ബന്ധുക്കള്‍

പുറത്തുവന്ന ഒരു ദൃശ്യത്തിലും ചിത്രപ്രിയ ഇല്ലെന്നും ബന്ധു ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതക കേസിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ. പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ലെന്ന് ബന്ധു. പുറത്തുവന്ന ഒരു ദൃശ്യത്തിലും ചിത്രപ്രിയ ഇല്ല. ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും, കുടുംബം ഇപ്പോഴും ചിത്രപ്രിയയുടെ വിയോഗത്തിൻ്റെ ആഘാതത്തിലാണെന്നും ബന്ധു ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചു.

കൊലപാതകത്തിൽ പ്രതിയും ചിത്രപ്രിയയുടെ ആൺസുഹൃത്തുമായിരുന്ന അലനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് അലൻ ചിത്രപ്രിയയെ കൊലപ്പെടുത്തിയതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അലൻ കുറ്റസമ്മതം നടത്തിയത്. ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു.

ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മർദനമേറ്റ പാടുകളും, തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

SCROLL FOR NEXT