പാലക്കാട്: ചിറ്റൂരിൽ ആറ് വയസുകാരനെ കാണാനില്ലെന്ന് പരാതി. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് സുഹാനെന്ന ആറ് വയസുകാരനെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.
ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. കുട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇറങ്ങി പോയതാണെന്നാണ് വീട്ടുകാരുടെ സംശയം. അമ്പാട്ടുപാളയം, കറുകമണി, ചിറ്റൂർ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. രണ്ട് കുളങ്ങളിലെയും പരിശോധന അവസാനിപ്പിച്ചു.