അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് പറഞ്ഞിനെ തുടര്‍ന്ന് കുടുംബം തന്നെ ഉപേക്ഷിച്ച് അമ്മയുമായി പത്തനാപുരം ഗാന്ധി ഭവനില്‍ കഴിയുകയാണ് സിനിമാ സീരിയല്‍ താരം ലൗലി ബാബു. മലയാള സിനിമാ ലോകം അവഗണിച്ച നടി തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന അനുഭവം വിതുമ്പലോടെയാണ് ന്യൂസ് മലയാളത്തോട് പങ്കുവെച്ചത്.
പതിനെട്ടിലധികം മലയാള സിനിമകള്‍, അന്തരിച്ച നടന്‍ രാജന്‍ പി ദേവുമൊത്ത് ആയിരക്കണക്കിന് നാടക വേദികള്‍, ഇപ്പോള്‍ സീരിയല്‍ രംഗത്തും സജീവമായ ആലപ്പുഴ മാരാരിക്കുളം സ്വദേശിനി ലൗലി ബാബുവും, അമ്മ കുഞ്ഞുമോള്‍ പോത്തനും ഇന്ന് ഗാന്ധിഭവന്റെ തണലിലാണ്.
92 വയസുള്ള അമ്മയെ എവിടെയെങ്കിലും' കൊണ്ട് പോയി ഉപേക്ഷിക്കണമെന്ന് പറഞ്ഞ ഭര്‍ത്താവിനേയും കുടുംബത്തേയും അമ്മയെ പരിചരിക്കാന്‍ വേണ്ടി ഉപേക്ഷിച്ചു. ഒരു വര്‍ഷമായി വീട് വിട്ടിറങ്ങിയിട്ട്. പക്ഷേ ഭര്‍ത്താവിന്റെയും മക്കളുടേയും മനസ് മാറിയിട്ടില്ല. എന്റെ മക്കളെയും സ്വന്തം മക്കളെ പോലെ വളര്‍ത്തി പക്ഷെ അവര്‍ക്കും അമ്മ ബാധ്യതയായി.
അമ്മയെ മരണം വരെയും പരിചരിക്കണം പിന്നീടിങ്ങോട്ട് ഗാന്ധി ഭവനില്‍ തന്നെ തുടരണം. ആത്മയില്‍ അംഗത്വം ലഭിച്ചെങ്കിലും താരസംഘടനയായ അമ്മ അവഗണിച്ചു.
ടെലിവിഷന്‍ സീരിയലുകളില്‍ നിന്ന് വിളി വരുന്നുണ്ടെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മാറി നില്‍ക്കാന്‍ ഈ കലാകാരിക്ക് കഴിയുന്നില്ല. പരമാവധി സമയം അമ്മയെ ചേര്‍ത്ത് പിടിച്ചങ്ങനെ കിടക്കും, പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തിങ്ങനെ.