സി.കെ.പി. പത്മനാഭൻ കെ. സുധാകരനൊപ്പം Source: News Malayalam 24x7
KERALA

"കോൺഗ്രസിലേക്കില്ല, കെ. സുധാകരൻ വന്ന് കണ്ടത് രോഗാവസ്ഥയറിഞ്ഞ്"; നിലപാട് വ്യക്തമാക്കി സി.കെ.പി. പത്മനാഭൻ

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു കെ. സുധാകരനെ കണ്ടതെന്നും സി.കെ.പി. പറഞ്ഞു

Author : പ്രണീത എന്‍.ഇ

കണ്ണൂർ: കോൺഗ്രസിൽ ചേർന്നേക്കുമെന്ന വാർത്തകളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സി.കെ.പി. കെ. സുധാകരൻ വീട്ടിൽ വന്ന് കണ്ടത് രോഗാവസ്ഥ അറിഞ്ഞാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു കെ. സുധാകരനെ കണ്ടതെന്നും സി.കെ.പി. പറഞ്ഞു.

സി.കെ.പി. പത്മനാഭന് സിപിഐഎമ്മിൽ അതൃപ്തിയുണ്ടെന്നും കോൺഗ്രസ് വിട്ടേക്കുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ സിപിഐഎമ്മിനോട് തനിക്ക് വിമർശനവും മതിപ്പും ഉണ്ടെന്ന് സി.കെ.പി പത്മനാഭൻ പറയുന്നു. അത് എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും സികെപി കൂട്ടിച്ചേർത്തു.

കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎമ്മിൻ്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയായിരുന്നു സികെപി പാർട്ടി വിടുന്നെന്ന സൂചന പുറത്തുവന്നത്. പാർട്ടി നടപടി എടുത്തവരിൽ സികെപി ഒഴികെ എല്ലാവരെയും തിരിച്ചെടുത്തെന്നും ഈ അതൃപ്തി മുതലെടുത്ത് സി.കെ.പിയെ പാർട്ടിയിലെത്തിക്കാമെന്ന പദ്ധതിയിലാണ് കോൺഗ്രസെന്നുമായിരുന്നു റിപ്പോർട്ടുകൾ. കെ. സുധാകരൻ സികെപിയെ വീട്ടിലെത്തി കണ്ട ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

SCROLL FOR NEXT