Source: News Malayalam 24x7
KERALA

കലോത്സവ വേദിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ സി എസ് ഐ സ്കൂളിൽ വെച്ചാണ് സംഭവം നടന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ കലോത്സവ വേദിയിൽ വച്ച് വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ സി എസ് ഐ സ്കൂളിൽ വെച്ചാണ് സംഭവം നടന്നത്.

പരിചമുട്ട് മത്സരഫലം സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നന്ദിയോട് എസ്കെവിഎച്ച്എസിഎസിലെ വിദ്യാർഥിയായ ദേവദത്തിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മത്സരഫലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മറ്റൊരു സ്കൂളിലെ കുട്ടികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചു പേർക്ക് എതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു

SCROLL FOR NEXT