KERALA

മിന്നലും മഴയും, ശക്തമായ കാറ്റ്... ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം , മലപ്പുറം, വയനാട് കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം , മലപ്പുറം, വയനാട് കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലും , വ്യാഴാഴ്ച ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് ആണ്.

ന്യൂനമർദത്തിന്റെയും ചക്രവാതചുഴികളുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് . മലയോര മേഖലയിലും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT