തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ വീണ്ടും പണികൊടുത്ത് മൈക്ക്. തിരുവന്തപുരത്ത് അന്താരാഷ്ട്ര പഠന കോൺഗ്രസ് ഉദ്ഘാടനത്തിനിടെയാണ് മൈക്കിന് സാങ്കേതിക തകരാർ സംഭവിച്ചത്. ചിരിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. "അല്ലെങ്കിലും ഞാൻ നിൽക്കുമ്പോൾ മൈക്കിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകണം" മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച സമയത്തും മൈക്ക് പണിമുടക്കി.എന്നാൽ ദേഷ്യവും അസ്വസ്ഥതയും ഒന്നുമല്ല മറിച്ച് തമാശയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ച ഭാവം. സരസമായി വിഷയത്തെ അവതരിപ്പിച്ച് മുഖ്യമന്ത്രി ഏവരേയും ഞെട്ടിച്ചു. ” സാധാരണ ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി”യാണെന്നും നേരത്തേ തന്നെ തുടങ്ങിയതാണെന്നുമാണ് മുഖ്യമന്ത്രി മൈക്ക് തകരാറിലായപ്പോള്‍ പ്രതികരിച്ചത്.
തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴാണ് മൈക്കില്‍നിന്നു ശബ്ദം ഉയര്‍ന്നത്. മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും മൈക്ക് ഓപ്പറേറ്ററുടെ അവസ്ഥയുമെല്ലാം നേരത്തേ പലതവണ വാര്‍ത്തയായിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതുമൂലം പ്രകോപിതനായ മുഖ്യമന്ത്രിയുടെ ക്രുദ്ധനായ നോട്ടം ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. എന്നാൽ ഇപ്പോഴാകാട്ടെ പഴയ കാർക്കശ്യം വിട്ട് സരസമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തുന്നത്.