Source: News Malayalam 24X7
KERALA

ആർത്തവത്തെ അപമാനിച്ചു, വിദ്യാർഥിനികളോട് മോശമായി പെരുമാറി; തിരുവനന്തപുരത്ത് കോളേജ് അധ്യാപകനെതിരെ പരാതി

നടപടി ഉണ്ടായില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് പരാതി കൈമാറും എന്നും വിദ്യാർഥിനികൾ പറഞ്ഞു.

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: തുമ്പ സെൻറ് സേവിയേഴ്സ് കോളേജിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥികൾ. ആർത്തവത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. "ആർത്തവം ആണോ എന്നറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ" എന്നായിരുന്നു അധ്യാപകന്റെ പരാമർശം "ആത്മാഭിമാനമില്ലാത്ത നിനക്ക് പോയി ചത്തൂടെ" എന്നും പറഞ്ഞാതായി വിദ്യാർഥിനികൾ പരാതിപ്പെട്ടു.

എൻഎസ്എസ് ക്യാമ്പിനിടെ ഹിസ്റ്ററി വിഭാഘം എച്ച്ഒഡി ആയ അധ്യാപകൻ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. സെൻറ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാളിനാണ് ക്യാമ്പിൽ പങ്കെടുത്ത 14 വിദ്യാർഥിനികൾ പരാതി നൽകിയത്. നടപടി ഉണ്ടായില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് പരാതി കൈമാറും എന്നും വിദ്യാർഥിനികൾ പറഞ്ഞു.

SCROLL FOR NEXT