തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട് മിഷൻ 110-മായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മന്ത്രിമാർക്ക് ചുമതല നൽകും. ഇതിനായി വിശാല പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി. മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് നിർദേശം.
വികസനം, നിലവിലെ പദ്ധതികളുടെ പുരോഗതി, പ്രചാരണ രീതി, സോഷ്യൽ മീഡിയ ഇടപെടൽ എന്നിവയിൽ പ്രത്യേകം ഊന്നൽ നൽകണം എന്നാണ് നിർദേശം. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന ചർച്ചയിലായിരുന്നു നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി നിർദേശിച്ചത്. വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും മന്ത്രിമാർ അതിന് നേതൃത്വം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നതി ലക്ഷ്യമിട്ടാണ് 10 വർഷം ഭരിച്ചത്. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും മികച്ച ഭരണം നടത്താനായി. ബിജെപി നിലപാടിനൊപ്പമാണ് കോൺഗ്രസ് നിലകൊണ്ടത്. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തു. കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി. അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാനായി തുടങ്ങിയ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് നീക്കം.