Source: News Malayalam 24x7
KERALA

ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമം; ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി

ഇന്ദിരാ ഭവന് മുന്നിൽ വച്ച് സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയുക്ത കോണ്‍ഗ്രസ് എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസ് ആണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ഇന്ദിരാ ഭവന് മുന്നിൽ വച്ച് സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എംഎല്‍എമാരെ സ്വീകരിക്കാന്‍ ഇന്ദിരാ ഭവന് മുന്നിൽ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ബിന്ദു കൃഷ്ണ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിച്ചപ്പോൾ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ നീരസത്തോടെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൻ തോതിൽ പ്രചരിക്കുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

SCROLL FOR NEXT