കെ.ജെ. ഷൈൻ, വി.എസ്. സുജിത്ത് Source: Facebook
KERALA

സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം: കുന്നംകുളത്ത് പൊലീസ് മർദനമേറ്റ സുജിത്തിന് എതിരെയും പരാതി നൽകി കെ.ജെ. ഷൈൻ

രണ്ട് ദിവസം മുൻപാണ് സുജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സമൂഹമാധ്യമങ്ങൾ വഴിയുള്ള അപവാദ പ്രചാരണത്തിൽ, കുന്നംകുളത്ത് പൊലീസ് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവിന് എതിരെയും പരാതി നൽകി സിപിഐഎം നേതാവ് കെ.ജെ. ഷൈൻ. വി.എസ്. സുജിത്തിനെതിരെ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് കെ.ജെ. ഷൈൻ. സ്ത്രീത്വതത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗിക ചുവയുള്ള പോസ്റ്റുകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചുവെന്നാണ് കെ.ജെ. ഷൈനിൻ്റെ പരാതി.

രണ്ട് ദിവസം മുൻപാണ് സുജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. കെ.ജെ. ഷൈനിൻ്റെയും കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെയും ചിത്രങ്ങളുൾപ്പെടെയായിരുന്നു സുജിത്തിൻ്റെ പോസ്റ്റ്. വിഷയത്തിൽ കേസെടുത്തതിന് ശേഷവും സുജിത്ത് പോസ്റ്റ് പങ്കുവെച്ചെന്ന് പരാതിയിൽ പറയുന്നു.

അതേസമയം അപവാദ പ്രചാരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അപവാദ പ്രചരണങ്ങൾക്ക് തുടക്കമിട്ട കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ ഒളിവിലാണ്. ഗോപാലകൃഷ്ണൻ്റെ വീടിന് പൊലീസ്സു രക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ മൊഴിയിൽ ഇന്ന് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്യും.

SCROLL FOR NEXT