KERALA

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; അന്വേഷണം ആരംഭിച്ച് ചാലിശ്ശേരി പൊലീസ്

തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്തുവച്ച് ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്തുവച്ച് ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.

കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞു നിർത്തുകയായിരുന്നു. പിന്നാലെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇന്നോവ കാറിൽ കയറ്റി കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT