KERALA

സ്റ്റീൽ സ്കെയില് കൊണ്ട് കയ്യിൽ അടിച്ചു; കോഴിക്കോട് നാല് വയസുകാരനെ അങ്കണവാടി ടീച്ചറുടെ മർദനം

സംഭവത്തിൽ മാറാട് പൊലീസിലും ഐസിഡിഎസിലും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മാറാട് നാല് വയസുകാരനെ അങ്കണവാടി അധ്യാപിക മർദിച്ചതായി പരാതി. നാലു വയസുകാരൻ സത്വികിനാണ് മർദനമേറ്റത്. കുട്ടിയെ അധ്യാപികയായ ശ്രീകല സ്റ്റീൽ സ്കെയില് കൊണ്ട് കൈക്ക് അടിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തിൽ മാറാട് പൊലീസിലും ഐസിഡിഎസിലും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

അധ്യാപികക്കെതിരെ മറ്റുകുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. ഭൂരിഭാഗം രക്ഷിതാക്കളും പരാതി പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അധ്യാപിക പറഞ്ഞു.

SCROLL FOR NEXT