മിൻഹാജ് Source: News Malayalam 24x7
KERALA

ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ല; പാലക്കാട് രണ്ടാം വർഷ ബിബിഎ വിദ്യാർഥിക്ക് മർ‌ദനം

സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മണ്ണാർക്കാട് നജാത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഗ്യാങ്‌ റാഗിംങ്ങെന്ന് പരാതി. രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ മിൻഹാജിനെ റാഗ് ചെയ്തെന്നാണ് പരാതി. ഷർട്ടിന്റെ മുകളിലത്തെ ബട്ടൻസ് ഇടാൻ പറഞ്ഞുകൊണ്ട് മിൻഹാജിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ അറാത്തൻസ് എന്ന ഗ്യാങ്ങിൽപ്പെട്ട മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. മുഹമ്മദ്‌ സലാം, മുഹമ്മദ്‌ ഇജ്ലാൽ, അദിക് സമാൻ എന്നീ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. മർദനത്തിൽ പരിക്കേറ്റ മിൻഹാജിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT