കാസർഗോഡ് ബായാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി പരാതി 
KERALA

ഗുരുതര അനാസ്ഥ; കാസർഗോഡ് ബായാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി പരാതി

ചികിത്സയിലെ പോരായ്മ ചൂണ്ടിക്കാട്ടിയവരെ പ്രതിയാക്കുകയാണ് ആരോഗ്യവകുപ്പെന്ന് കുടുംബം ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ബായാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി ആരോപണം. 15 വയസുകാരന് നൽകിയ മരുന്നാണ് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് കണ്ടെത്തിയത്. കുട്ടി ഈ മരുന്ന് നാല് ദിവസമാണ് കഴിച്ചത്. മരുന്നിൻ്റെ സ്ട്രിപ്പിലെ ഡേറ്റ് ശ്രദ്ധയിൽപ്പെട്ട കുടുംബം അധികൃതരെ സമീപിക്കുകയായിരുന്നു.

2024 ബാച്ച് നമ്പർ രേഖപ്പെടുത്തിയ മരുന്ന് ഇവിടെ നിന്ന് നൽകിയതല്ലെന്നാണ് അധികൃതരുടെ വാദം. എന്നാൽ കാഞ്ഞങ്ങാട്ടെ വെയർഹൗസിൽ നിന്നാണ് മരുന്ന് ലഭിച്ചതെന്ന് കുടുംബം പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ കുടുംബത്തിനെതിരെ അപമാനിക്കപ്പെടുന്ന തരത്തിലുള്ള നീക്കമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു.

പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിയാക്കുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നും 15 വയസുകാരൻ്റെ അമ്മാവനും ജനപ്രതിനിധിയുമായ അബ്ദുൽ റസാഖ് പറഞ്ഞു. ബായാറിലെ ആരോഗ്യകേന്ദ്രത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. കൂടാതെ ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്നും അബ്ദുൽ റസാഖ് പറഞ്ഞു.

SCROLL FOR NEXT