KERALA

ബോധമില്ലാതെ കിടന്ന രോഗിക്ക് ചികിത്സയില്ല; തിരുവനന്തപുരം മെഡി. കോളേജില്‍ അനാസ്ഥയെന്ന് പരാതി

ബോധമില്ലാതെ കിടന്ന, പുനലൂര്‍ സ്വദേശി സുരേന്ദ്രന് ചികിത്സ ലഭിക്കാത്തതിനാല്‍ രോഗം ഗുരുതരമായെന്ന് മകന്‍

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് പരാതി. ബോധമില്ലാതെ കിടക്കുന്ന രോഗിക്ക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. പുനലൂര്‍ സ്വദേശി സുരേന്ദ്രന്‍ (62 ) ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും മകന്‍ സുബീഷ് ആരോപിച്ചു.

ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് പരിശോധിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനിലയില്‍ പുരോഗതിയില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെ രാതി 12.40നാണ്. സോഡിയം ഉയര്‍ത്താം, കഫം എടുത്ത് കളയാമെന്നൊക്കെ ഡോക്ടര്‍ ഉറപ്പ് പറയുന്നത് ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ്. സീനിയര്‍ ഡോക്ടര്‍ പരിശോധിക്കുന്നത് നിരവധി തവണ പരാതിപ്പെട്ടതിനു ശേഷം. ഇവിടെ ഇങ്ങനെയൊക്കെയാണെന്ന് ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞതായി മകന്‍ സുബീഷ് പറഞ്ഞു.

വയറുവേദനയെ തുടര്‍ന്ന്, പുനലൂര്‍ ആശുപത്രിയില്‍ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് സുരേന്ദ്രനെ പ്രവേശിപ്പിച്ചത്. ടെസ്റ്റുകള്‍ നടത്തി പ്രശ്‌നമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണുണ്ടാത്. ഇന്നലെ രോഗം ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുണ്ടായി. സാധാരണക്കാരന് ചികിത്സ ലഭ്യമാക്കാന്‍ ശുപാര്‍ശ വേണമെന്ന അവസ്ഥയുണ്ടെന്നും രോഗിയുടെ മകന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT