പത്മനാഭസ്വാമി ക്ഷേത്രം 
KERALA

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തു; അന്വേഷണം ആരംഭിച്ച് സൈബർ പൊലീസ്

ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജില്ലാ സൈബർ പൊലീസില്‍ പരാതി നല്‍കി.

2025 ജൂണ്‍ 13ന് മുന്‍‌പാണ് സംഭവം. പ്രധാന കമ്പ്യൂട്ടർ സെർവറിന് കേടുപാട് വരുത്തുകയും ഡാറ്റ ഉള്‍പ്പെടെ ചോർത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

പ്രഥമ ദൃഷ്ട്യാ ഹാക്കിങ് നടന്നതായി കണ്ടെത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്ടിലെ 43, 65, 66 വകുപ്പുകള്‍‌ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

SCROLL FOR NEXT