അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കി; 10ാം ക്ലാസുകാരന്റെ കർണപുടം തകർത്ത് അധ്യാപകന്‍‌

സ്കൂള്‍ ഹെഡ്മാസ്റ്റർ മർദിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Gemini AI
Published on
Updated on

കാസർഗോഡ്: പ്രധാന അധ്യാപകന്റെ മർദനമേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്നു. കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് അധ്യാപകന്റെ മർദനത്തില്‍ പരിക്കേറ്റത്.

സ്കൂള്‍ ഹെഡ്മാസ്റ്റർ എച്ച്.എം. അശോകൻ മർദിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
ബിഗ് ബോസ് ജേതാവ് എല്‍വിഷ് യാദവിന്റെ വീട്ടില്‍ വെടിവെപ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാവു ഗ്യാങ്

അസംബ്ലി കഴിഞ്ഞതിന് പിന്നാലെ അധ്യാപകന്‍ മർദിച്ചുവെന്നാണ് അഭിനവിന്റെ പരാതി. വിദ്യാർഥിയുടെ മാതാപിതാക്കള്‍ പോലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. അഭിനവ് ചികിത്സയിലാണ്.

News Malayalam 24x7
newsmalayalam.com