Source: FB
KERALA

കൊച്ചി പിടിക്കാൻ മുഹമ്മദ് ഷിയാസ്? സീറ്റിനായി ചരടുവലി തുടങ്ങി ഡൊമിനിക്ക് പ്രസൻ്റേഷനും

കൊച്ചി തിരികെ പിടിക്കാൻ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ കളത്തിലിറക്കാൻ കോൺഗ്രസിൽ ആലോചന...

Author : അഹല്യ മണി

കൊച്ചി: കൊച്ചി മണ്ഡലം തിരികെ പിടിക്കാൻ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ കളത്തിലിറക്കാൻ കോൺഗ്രസിൽ ആലോചന. ഒരു വിഭാഗം അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്ന് വിവരം. യുഡിഎഫിൻ്റെ കുത്തക മണ്ഡലമായിരുന്ന കൊച്ചി കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് ആണ് ഭരിക്കുന്നത്.

പൊതുവെ ലത്തീൻ കത്തോലിക്കാ സഭ ആവശ്യപ്പെടുന്ന രണ്ട് സീറ്റുകളാണ് കൊച്ചിയും എറണാകുളവും. ഇതിൽ എറണാകുളം ലത്തീൻ കത്തോലിക്കാ സഭയ്ക്ക് കൊടുത്തുകൊണ്ട് കൊച്ചിയിൽ ഷിയാസിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ ആലോചന. മുൻപ് മുസ്ലീം ലീഗ് മത്സരിച്ച് വിജയിച്ചിരുന്ന ഒരു സീറ്റ് കൂടിയാണ് കൊച്ചി. ഡൊമിനിക്ക് പ്രസൻ്റേഷനും സീറ്റിനായി ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. കത്തോലിക്കാ സഭയെ കൂട്ടുപിടിച്ചാണ് ഡൊമിനിക്ക് സീറ്റിന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുന്നത്.

അതേസമയം കൊച്ചിക്ക് കൊച്ചിക്കാരൻ എംഎൽഎ മതിയെന്ന ക്യാംപയിൻ ആരംഭിച്ചിരിക്കുകയാണ് ഒരു വിഭാഗം. ജനപക്ഷവേദി എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലാണ് ആവശ്യം. മുഹമ്മദ് ഷിയാസും ഡൊമിനിക്ക് പ്രസൻ്റേഷനുമെല്ലാം പശ്ചിമ കൊച്ചിക്ക് പുറമെ നിൽക്കുന്നവരാണ് എന്നതാണ് ജനപക്ഷവേദിയുടെ പോസ്റ്ററിന് പിന്നിലെ ചേതോവികാരം എന്നാണ് കരുതപ്പെടുന്നത്.

SCROLL FOR NEXT