KERALA

"തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക്ക് ജിന്റോ എന്നല്ല, ജിന്റോ ജോണ്‍ അതുമതി"; വി.ഡി. സതീശനെതിരെ ഒളിയമ്പുമായി ജിന്റോ ജോണ്‍

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ് എന്നും ജിന്റോ ജോണ്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഒളിയമ്പുമായി എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ജിന്റോ ജോണ്‍. വി.ഡി. സതീശന്‍ സത്യപ്രതിജ്ഞയ്ക്കിടെ പേരിനൊപ്പം ജാതിപ്പേര് കൂടി വെച്ചതിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ജിന്റോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക്ക് ജിന്റോ എന്നല്ല, ജിന്റോ ജോണ്‍, അതുമതി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത് വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ജിന്റോയുടെ പ്രതികരണം.

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ് എന്നും ഒരല്‍പ്പം ലെഫ്റ്റ് ആയ ഒരു കോണ്‍ഗ്രസ് ബോധ്യം എന്നും ജിന്റോ പറഞ്ഞു.

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങള്‍ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യം,' എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്.

SCROLL FOR NEXT