Source: Social Media
KERALA

വൻ പരാജയം, എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്‌ച; ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി

എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്‌ച സംഭവിച്ചതായി പ്രവർത്തകർ ആരോപിക്കുന്നു

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി. കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നതിൽ ഉമാ തോമസ് വീഴ്ച്ച വരുത്തിയെന്നും പരാതിയിൽ പറയുന്നു. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച സംഭവിച്ചതായി പ്രവർത്തകർ ആരോപിക്കുന്നു.

എംഎൽഎ എന്ന നിലയിൽ ഉമാ തോമസ് വൻ പരാജയമെന്നാണ് പ്രാദേശിക പ്രവർത്തകരുടെ പരാതി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുത് എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിക്കടമാണ് അഞ്ച് പരാതികൾ ലഭിച്ചിരിക്കുന്നത്. പരാതിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

SCROLL FOR NEXT